02:07am 03 November 2026
NEWS
കുട്ടികളുടെ മാർക്കും ഹാജരുമെല്ലാം രക്ഷിതാക്കൾക്ക് ഇനി ആപ്പ് വഴി അറിയാം; 'സമ്പൂർണ പ്ലസ്' ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ

12/01/2025  03:51 PM IST
nila
കുട്ടികളുടെ മാർക്കും ഹാജരുമെല്ലാം രക്ഷിതാക്കൾക്ക് ഇനി ആപ്പ് വഴി അറിയാം; സമ്പൂർണ പ്ലസ് ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ

ക്ലാസ്‌മുറിയിലെയും സ്കൂ‌ളിലെയും വിശേഷങ്ങൾ രക്ഷകർത്താക്കൾക്ക് ഇനി  വിരൽത്തുമ്പിലറിയാം. കൈറ്റ് സജ്ജമാക്കിയ 'സമ്പൂർണ പ്ലസ്' മൊബൈൽ ആപ്പിലൂടെ കുട്ടികളുടെ ​ഹാജരും പരീക്ഷയിൽ ലഭിച്ച മാർക്കും ഉൾപ്പെടെ സ്കൂളിൽ പോകാതെ തന്നെ രക്ഷകർത്താക്കൾക്ക് അറിയാൻ സാധിക്കും. പൊതുവിദ്യാഭ്യാസവകുപ്പിനായി കൈറ്റ് സജ്ജമാക്കിയ 'സമ്പൂർണ പ്ലസ്' മൊബൈൽ ആപ്പിലാണ് ഈ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.

ഹാജരും പഠനവിവരങ്ങളും അറിയുന്നതിനൊപ്പം മറ്റു ചില ഫീച്ചറുകളും ഈ ആപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്. ക്ലാസ് ടീച്ചർക്കും രക്ഷിതാവിനും കുട്ടിയെക്കുറിച്ച് സന്ദേശംവഴി ആശയവിനിമയവും നടത്താനുള്ള സൗകര്യവുമുണ്ട്. സ്‌കൂൾ ബസിന്റെ സമയം, പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ, കുട്ടികളുടെ പഠന പുരോഗതി, പ്രോഗ്രസ് റിപ്പോർട്ട്‍ എന്നീ വിവരങ്ങൾ 'സമ്പൂർണ പ്ലസ്' ആപ്പിലൂടെ അറിയാനാകും. 

ഇനി ആപ്പ് എങ്ങനെയാണ് ഉപയോ​ഗിക്കേണ്ടതെന്ന് നോക്കാം.

പ്ലേ സ്റ്റോറിൽ 'Sampoorna Plus' എന്ന് ടൈപ്പ് ചെയ്ത് ആപ്പ് ഡൗൺ ലോഡ് ചെയ്യണം. ആദ്യമായി ഉപയോഗിക്കുന്നവർ കുട്ടിയെ സ്കൂളിൽ ചേർത്തപ്പോൾ നൽകിയ ഫോൺനമ്പർ നൽകണം. മൊബൈൽ നമ്പർ കൃത്യമായി സമ്പൂർണയിൽ ഉൾപ്പെടുത്തുന്നതിന് കുട്ടി പഠിക്കുന്ന സ്‌കൂളുമായി ബന്ധപ്പെടാം. ഈ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി. ഉപയോഗിച്ച് ലോഗിൻ ചെയ്യണം. ലോഗിൻ ചെയ്യുമ്പോൾ ആ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള കുട്ടികളുടെ പ്രൊഫൈലുകൾമാത്രം രക്ഷിതാവിന് ലഭിക്കും. പ്രൊഫൈലിൽ സ്കൂളിൽനിന്ന് അയക്കുന്ന മെസേജുകൾ, ഹാജർ, മാർക്ക് ലിസ്റ്റ് എന്നിവ കാണാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img